ഓഫീസിലിരുന്ന് പ്രണയിക്കൂ വിവാഹ ജീവിതം സക്‌സസ്

images (2)ജോലിക്കിടയില്‍ ഓഫീസില്‍ വെച്ച് പ്രണയിക്കുന്നവര്‍ക്ക് ഏറെ പഴിയും പരിഹാസവും നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഓഫീസില്‍ ഇരുന്ന് പ്രണയിക്കുന്നവരുടെ പ്രണയം ദീര്‍ഘകാലം നിലനില്‍ക്കുന്നതും വിവാഹത്തിലേക്ക് നയിക്കുന്നതുമാണെന്നാണ് പുതിയ കണ്ടെത്തല്‍. പ്രണയിച്ച് വിവാഹിതരായവര്‍ക്കിടയില്‍ ബ്രിട്ടണില്‍ നടത്തിയ ഒരു സര്‍വ്വേയിലാണ് ഇത്തരമൊരു വിവരം പുറത്തു വന്നിരിക്കുന്നത്.

പുറത്തെവിടെയെങ്കിലും വെച്ച് ചുരുങ്ങിയ സമയം മാത്രം കാണുകയും സംസാരിക്കുകയും ചെയ്യുന്ന പ്രണയിനികളേക്കാള്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ജോലി സ്ഥലത്ത് പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള സാധ്യത കൂടുതലൊണന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Share news
error: Content is protected !!
Scroll to Top