ഐസ്‌ക്രീം കേസ് സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് വി എസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

Achuthanandanദില്ലി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അനേ്വഷണം ആവശ്യപെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പ്രതിയാക്കേണ്ട ആള്‍ മന്ത്രി ആയതിനാല്‍ അനേ്വഷണം അട്ടിമറിക്കപ്പെട്ടു. ഭരണത്തിലെയും ജുഡീഷ്യറിയിലെയും പോലീസിലെയും 22 പ്രമുഖരുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കേസ് കേസ് ലോക്കല്‍ പോലീസ് അനേ്വഷിച്ചാല്‍ തെളിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വി എസ് വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വി എസ് സുപ്രീം കോടതിയെ സമീപിച്ചത്. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി വിഎസ്സിന്റെ ഹര്‍ജി തള്ളിയിരുന്നുത്.

 

Share news
error: Content is protected !!
Scroll to Top