കൊച്ചി: താനൂർ സ്വദേശി താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട കേസിന്റെ അന്വേഷണം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതിയുടെ നിർദേശം. താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നൽകിയ ഹർജിയിലാണ് ഉത്തരവ്.
നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസ് ഡയറി അടക്കമുള്ള രേഖകൾ ഉടൻ സിബിഐക്ക് കൈമാറാനും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ നിർദേശിച്ചു.
അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




