ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും അറസ്റ്റില്‍

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഇന്ന് രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പോലീസിലെ സിഐഡി വിഭാഗം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റെന്ന് നന്ത്യാല്‍ ഡിഐജി രഘുറാമി റെഡ്ഡി അറിയിച്ചു. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞു. നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു.

സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നായിഡുവിനെ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം വിജയവാഡയിലേക്ക് മാറ്റും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top