തമിഴ്‌നാട്ടില്‍ 25 രൂപക്ക് സിനിമ കാണാന്‍ അമ്മ തിയേറ്റര്‍

MCAC-Theater(2)ചെന്നൈ : തമിഴ്‌നാട്ടില്‍ സാധരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി 25 രൂപക്ക് സിനിമ കാണാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ചെന്നൈ നഗരത്തിലെ പതിനഞ്ചോളം കേന്ദ്രങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ കുറഞ്ഞ ചെലവില്‍ സിനിമ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നത്.

ഇതിന് വേണ്ടി കോര്‍പ്പറേഷന്‍ ബജറ്റില്‍ തുക വിലയിരുത്തിയതായി മേയര്‍ സായിദായി എസ് ദുരൈസ്വാമി പറഞ്ഞു. ഇതിന് വേണ്ടി കമ്മ്യൂണിറ്റി ഹാളുകളും, പഴയ കെട്ടിടങ്ങളും നവീകരിച്ച് ഉപയോഗിക്കാന്‍ നീക്കം നടക്കുന്നുണ്ട്. കൂടാതെ തിയേറ്ററിനായി സ്ഥലം കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായും മേയര്‍ പറഞ്ഞു.

ആധുനിക സൗകര്യങ്ങളോട് കൂടിയതായിരിക്കും തിയേറ്റര്‍. യൂ സര്‍ട്ടിഫിക്കറ്റുള്ള തമിഴ് സിനിമകള്‍ മാത്രമായിരിക്കും ഇവിടെ പ്രദര്‍ശിപ്പിക്കുക. ഈ പുതിയ പദ്ധതിക്ക് വന്‍ സ്വീകാരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് തമിഴ്‌നാട് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ പനീര്‍ ശെല്‍വം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top