Section

malabari-logo-mobile

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്റര്‍ യുവതിക്ക് വിജയം

HIGHLIGHTS : ചെന്നൈ:  തമിഴ്‌നാട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭിന്നലിംഗക്കാരിക്ക് വിജയം. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോഴ്ട പഞ്ചായത്തിലെ രണ്...

ചെന്നൈ:  തമിഴ്‌നാട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭിന്നലിംഗക്കാരിക്ക് വിജയം. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോഴ്ട പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ നിന്നുമാണ് ട്രാന്‍സ്‌ജെന്ററായ റിയ വിജയിച്ചിരിക്കുന്നത്. ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിയായാണ് മുപ്പതുകാരിയായ റിയ വിജയിച്ചിരിക്കുന്നത്. തിരിജ്ജെങ്കോട് കരുവേപ്പംപട്ട അന്‍പരസന്‍-ചിന്നപാപ്പ ദമ്പതികളുടെ മകളാണ്.

947 വോട്ടകളുടെ ഭുരിപക്ഷത്തിനാണ് റിയ വിജയിച്ചത്. റിയക്ക് 2698 വോട്ടുകളാണ് ലഭിച്ചത്. അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിയെയാണ് റിയ തോല്‍പ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡയയില്‍ റിയക്ക് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!