ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രണം;ഇറാന്‍ സൈനിക കമാന്‍ഡര്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിലെ സൈനിക കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ സായുധ സൈന്യത്തിന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാഗ്ദാദ്: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിലെ സൈനിക കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ സായുധ സൈന്യത്തിന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സൊലൈമാനിയാണ് കൊല്ലപ്പെട്ടത്.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. കാമന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസം ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. എംബസി ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. കമാന്‍ഡര്‍ ഖാസിം സൊലൈമാനി ഇറാനില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു.

സൊലൈമാനിയുടെ മരണവാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ അമേരിക്കന്‍ പതാകയുടെ ചിത്രം ട്രംപ് ട്വീറ്റ് ചെയിതിട്ടുണ്ട്. ആക്രമണം അമേരിക്കന്‍-ഇറാഖി സര്‍ക്കാരുകള്‍ക്കിടിയിലെ നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •