തമിഴ്നാട്ടില്‍ ഇനി സ്ത്രീകള്‍ പൂജാരികളാകും

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകള്‍ പൂജാരികളാകും. ഡിഎംകെയുടേതാണ് നിര്‍ണായക തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

പൂജാരികളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. ഒഴിവുകള്‍ നികത്തുമ്പോള്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും.

ഹിന്ദു റിലീജിയസ് ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളിലായിരിക്കും ആദ്യ നിയമനങ്ങളെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top