Section

malabari-logo-mobile

എക്‌സൈസ്‌ ഉദ്യോഗസ്ഥന്റെ വ്യാജ ഫേസ്‌ബുക്ക്‌ അകൗണ്ടുണ്ടാക്കി പണം തട്ടിയെടുത്തു : സംഭവം നടന്നത്‌ പരപ്പനങ്ങാടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി:  എക്‌സൈസ്‌ ഉദ്യോഗസ്ഥന്റെ വ്യാജ ഫേസ്‌ ബുക്ക്‌ അകൗണ്ടുണ്ടാക്കി റിക്വസ്റ്റ്‌ അയച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പണം തട്ടിയെടുത്തതായി പരാതി...

പരപ്പനങ്ങാടി:  എക്‌സൈസ്‌ ഉദ്യോഗസ്ഥന്റെ വ്യാജ ഫേസ്‌ ബുക്ക്‌ അകൗണ്ടുണ്ടാക്കി റിക്വസ്റ്റ്‌ അയച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പണം തട്ടിയെടുത്തതായി പരാതി. സംഭവത്തിന്‌ പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ രംഗത്ത്‌ നിലനില്‍കുന്ന വന്‍ തട്ടിപ്പ്‌ മാഫിയയെന്ന്‌ സൂചന.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി സ്വദേശിയായ ഉദ്യോഗസ്ഥന്റെ പേരില്‍ ഫേസ്‌ ബുക്കില്‍ വ്യാജ അകൗണ്ട്‌ തുടങ്ങി പണത്തട്ടിപ്പ്‌ നടത്തിയത്‌. വ്യാജമായ ഫേസ്‌ ബുക്ക്‌ അകൗണ്ട്‌ ഉപയോഗിച്ച്‌ സഹപ്രവര്‍ത്തകനില്‍ നിന്നാണ്‌ ഈ തട്ടിപ്പ്‌ സംഘം പതിനായിരം രൂപയാണ്‌ തട്ടിയെടുത്തത്‌. ഫേസ്‌ബുക്ക്‌ മെസഞ്ചര്‍ വഴിയാണ്‌ പണം്‌ ആവശ്യപ്പെട്ടത്‌. ആശുപത്രി ആവിശ്യാര്‍ത്ഥം അത്യാവിശ്യമാണെന്ന്‌ കരുതി ്‌ സഹപ്രവര്‍ത്തകന്‍ ഇവര്‍ അയച്ചുകൊടുത്ത ഗൂഗിള്‍പേ അകൗണ്ടുവഴി പണം നല്‍കിയത്‌. പിന്നീടാണ്‌ ഇത്‌ തട്ടിപ്പാണെന്ന്‌ തിരിച്ചറിഞ്ഞത്‌. തൂടര്‍ന്ന്‌ തന്റെ പേരില്‍ വ്യാജ പേരില്‍ അകൗണ്ട്‌ തുടങ്ങിയതിനും പണം തട്ടിയതിനും ഉദ്യോഗസ്ഥന്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി. സംഭവത്തെ കുറിച്ച്‌ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews

കഴിഞ്ഞ ദിവസം ആണ്‌ ഉദ്യോഗസ്ഥന്റെ വ്യാജ എഫ്‌ബി അകൗണ്ട്‌ ഉണ്ടാക്കുകയും ഇയാളുടെ ഫേസ്‌ബുക്കിലുള്ള സുഹൃത്തുക്കള്‍ക്ക്‌ ഫ്രണ്ട്‌ റിക്വസ്റ്റ്‌ അയക്കുകയും ചെയ്‌തത്‌. . ഈ റിക്വസ്റ്റ്‌ അംഗീകരിച്ചവരോടെല്ലാം തുടര്‍ന്ന്‌ ഫേസ്‌ബുക്ക്‌ മെസഞ്ചറിലൂടെ ചാറ്റിങ്ങ്‌ നടത്തുകയും അതിലൂടെ പണം ആവിശ്യപ്പെടുകയുമായിരുന്നു. ഇതില്‍ സംശയം തോന്നി വിദേശത്ത്‌ നിന്നടക്കമുള്ള ചില സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ വിളിച്ചപ്പോളാണ്‌ തട്ടിപ്പ്‌ വിവരം അറിയുന്നത്‌.

ഇതിനിടെ ആശുപത്രി ആവിശ്യത്തിന്‌ പണം വേണ്ടിവരുമെന്ന്‌ കരുതി ഒരു സഹപ്രവര്‍ത്തകന്‍ ഇവര്‍ നല്‍കിയ നമ്പര്‍ ഉപയോഗിച്ച്‌ ഗൂഗിള്‍ പേ വഴി തട്ടിപ്പുസംഘത്തിന്റെ അകൗണ്ടിലേക്ക്‌ പതിനായിരം രൂപ അയച്ചു.

ഇതേ തുടര്‍ന്ന്‌ ഇദ്ദേഹം ലൈവില്‍ വരികയും തന്റെ പേരില്‍ നിര്‍മ്മിച്ച വ്യാജ അകൗണ്ടിലൂടെ പണം ആവിശ്യപ്പെടുന്നുണ്ടെന്നും ആരും പണം നല്‍കരുതെന്നും പറയുന്നത്‌. എന്നാല്‍ ഈ സമയത്തിനിടയില്‍ തന്നെ സഹപ്രവര്‍ത്തകന്‍ പണം അയച്ചുകഴിഞ്ഞിരുന്നു.

കുറച്ച്‌ ദിവസങ്ങളായി ഇത്തരത്തില്‍ നിരവധി പേരുടെ വ്യാജ അകൗണ്ടുകളാണ്‌ ഫേസ്‌ബുക്കില്‍ നിര്‍മ്മിക്കുന്നത്‌ പരപ്പനങ്ങാടിയില്‍ രണ്ട്‌ വക്കീലന്‍മാരുടെ പേരില്‍ ഇത്തരത്തില്‍ വ്യാജഅകൗണ്ടുകള്‍ നിര്‍മ്മിക്കപ്പെടുകയും പണം ആവിശ്യപ്പെട്ട സംഭവമുണ്ടാകുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവര്‍തന്നെ ആരം ഇതില്‍ വഞ്ചിതരാകരുതെന്നും, ഫ്രണ്ട്‌ റിക്വസ്റ്റ്‌ സീകരിക്കരുതെന്നും സമൂഹ്യമാധ്യമങ്ങള്‍ വഴി ആവിശ്യപ്പെടുകയായിരുന്നു.

നിരവധി പേര്‍ അടുത്തകാലത്തായി ഇത്തരം തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.പലര്‍ക്കും ആയിരമോ രണ്ടായിരമോ ആണ്‌ നഷ്ടപ്പെട്ടത്‌ ചെറിയ തുകകള്‍ നഷ്ടപ്പെടുന്നവര്‍ മാനഹാനിയെന്ന്‌ കരുതി പരാതി നല്‍കാത്തതും ഈ തട്ടിപ്പ്‌ സംഘത്തിന്‌ തുണയാകുന്നു.

കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കേരളത്തിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജഅകൗണ്ടുണ്ടാക്കി ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമം നടന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!