സൗജന്യ പി.എസ്.സി പരിശീലനം

വളാഞ്ചേരി  എം.ഇ.എസ് കെ.വി.എം കോളജിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രി, പ്ലസ്ടു തലത്തിലുമുള്ള രണ്ടു റഗുലര്‍ ബാച്ചുകളിലായിരിക്കും ക്ലാസുകള്‍. ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന മറ്റു പരിശീലന ക്ലാസുകള്‍ ഇല്ലാത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ*https://forms.gle/TgdfHrzbePQGi9Fh എന്നഗൂഗിള്‍ ഫോം വഴി ജൂണ്‍ 16 വരെ സമര്‍പ്പിക്കാം. ഫോണ്‍:0494 2954380, 8714360186, 9747382154.

Share news
error: Content is protected !!
Scroll to Top