തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. പാലക്കാട് വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ബുധനാഴ്ച്ച വരെ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു.




