തമിഴ് നടി ദീപ മരിച്ചനിലയില്‍

ചെന്നൈ: തമിഴ് നടി ദീപ എന്ന പൗളി ജസീക്ക(29)മരിച്ചനിലയില്‍. ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫഌറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് എത്തുകയായിരുന്നു വെന്ന് പോലീസ് പറയുന്നു.

പ്രേമനൈരാശ്യമാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.

തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ദീപ സി എസ് മഹിവര്‍മന്‍ സംവിധാനം ചെയ്ത ഈവര്‍ഷം പുറത്തിറങ്ങിയ ‘വൈത’ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്. പുതിയ നിരവധി ചിത്രങ്ങളില്‍ വേഷമിടാനിരിക്കെയാണ് താരത്തിന്റെ വിയോഗം.

Share news
error: Content is protected !!
Scroll to Top