Section

malabari-logo-mobile

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്

HIGHLIGHTS : Today the world bids farewell to Queen Elizabeth

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്. ലണ്ടന്‍ നഗര ഹൃദയത്തിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ദിവസങ്ങളായി നടന്നുവരുന്ന പൊതുദര്‍ശനം ഇന്ത്യന്‍ സമയം രാവിലെ 11.00 നു അവസാനിക്കും. തുടര്‍ന്ന് ആചാരപരമായ വിലാപ യാത്രയായി മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബെയിലേക്ക് കൊണ്ടുവരും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെത്തിയാണ് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്.

sameeksha-malabarinews

നൂറിലേറെ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം അതിഥികളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍. പത്തുലക്ഷത്തോളം പേരെങ്കിലും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പത്നി ജില്‍ ബൈഡനും രാജ്ഞിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാന്‍ ചക്രവര്‍ത്തി നാറുഹിതോ, അടക്കം നൂറിലേറെ രാഷ്ട്രത്തലവന്മാര്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് മണിക്കൂറുകളോളം കാത്തുനിന്നത്. ചടങ്ങുകള്‍ക്കിടെ ശബ്ദശല്യം ഒഴിവാക്കുന്നതിന് നൂറോളം വിമാനങ്ങള്‍ റദ്ദാക്കി.

സിനിമാതീയേറ്ററുകളിലും ,പ്രധാനതെരുവുകളില്‍ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിലും സംസ്‌കാരച്ചടങ്ങുകള്‍ തത്സമയം കാണാം. രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യം ഒരു മിനിട്ട് മൗനാചരണം നടത്തി. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മുപ്പതിനാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ചടങ്ങുകള്‍ തുടങ്ങുക. നൂറുകണക്കിന് ബ്രിട്ടീഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങള്‍ അന്ത്യയാത്രയില്‍ അകമ്പടി നല്‍കും. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണ് രാജ്ഞിയുടെ അന്ത്യവിശ്രമം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!