തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം;നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ് നടന്‍ വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദേഹത്തെ തീവ്ര പരിചണ വിഭാഗത്തിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.കഴിഞ്ഞദിസം വിവേക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നടനാണ് വിവേക്. അന്യന്‍, ശിവാജി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ അദേഹത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top