തിരുവന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടി വി എംഡി ജോണ്‍ ബ്രിട്ടാസും എസ്എഫ്‌ഐ മുന്‍ ദേശീയ ഭാരവാഹിയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ ഡോ.വി ശിവദാസനുമാണ് സ്ഥാനാര്‍ത്ഥികളാകുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് തീരുമാനം. മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റാണ് സിപിഐഎമ്മിനുള്ളത്. ഒരുസീറ്റ് നിയമസഭയിലെ പ്രതിപക്ഷത്തിനാണ്.
അടുത്ത ചൊവ്വാഴ്ച വരെയാണ് പത്രിക നല്‍കാനുള്ള സമയം. ഏപ്രില്‍ 30 നാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.




