കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. കോഴിക്കോട് താമരശ്ശേരി താലൂക്ക് സര്‍വ്വേയറായ അബ്ദുള്‍ നസീര്‍ എം ആണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായത്. കോഴിക്കോട് കൂടരങ്ങി സ്വദേശിയുടെ പരാതിയിലാണ് നടപടി. റോഡ് വികസനത്തിനായി വിട്ടുനല്‍കിയ ഭൂമി കഴിച്ച് അവശേഷിക്കുന്ന വസ്തു അളന്ന് തിട്ടപ്പെടുത്താന്‍ പരാതിക്കാരന്‍ കൂടരഞ്ഞി വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ തുടര്‍ നടപടികള്‍ക്കായി താമരശ്ശേരി താലൂക്ക് സര്‍വ്വേയര്‍ക്ക് കൈമാറിയെങ്കിലും നടപടികള്‍ ഉണ്ടായില്ല.
തുടര്‍ന്ന് പരാതിക്കാരന്‍ താലൂക്ക് സര്‍വ്വേയറായ അബ്ദുള്‍ നസീറിനെ സമീപിച്ചപ്പോള്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും പരാതിക്കാരന്‍ ഗൂഗിള്‍ പേ വഴി ഇത് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷവും നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 19ാ-ം തീയതി പരാതിക്കാരന്‍ വീണ്ടും നസീറിനെ സമീപിച്ചപ്പോള്‍ വസ്തു അളന്ന് സ്‌കെച്ച് നല്‍കുന്നതിന് വീണ്ടും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയും വിജിലന്‍സ് നല്‍കിയ തുക കൈക്കൂലിയായി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം നസീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



