തിരൂരില്‍ വര്‍ക്ക്‌ഷോപ്പിലെ ബൈക്കുകള്‍ തീയിട്ട നിലയില്‍

തിരൂര്‍ പുല്ലൂരാലില്‍ വര്‍ക്ക്‌ഷോപ്പിലെ ബൈക്കുകള്‍ തീയിട്ട നിലയില്‍. തലക്കടത്തൂര്‍ സ്വദേശിയ കുടുകില്‍ വിനോദിന്റ വര്‍ക്ക് ഷോപ്പിലെ ബൈക്കുകളാണ് അഗ്‌നിക്കിരയായത്.

തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും നാല് ബൈക്കുകള്‍ ഭാഗികമായും കത്തി നശിച്ചു. തീപിടുത്തത്തിന്റ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനപൂര്‍വ്വം തീയിട്ടതല്ലായെന്നുള്ളതാണ് അന്വേഷണത്തില്‍ പ്രാഥമികമായി തെളിഞ്ഞതെന്ന് സി.ഐ എം.ജെ ജിജോ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top