പോക്സോ നിയമ ബോധവത്കരണ ക്ലാസ്

സമഗ്ര ശിക്ഷാ കേരളയുടെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ മലപ്പുറം ബി.ആര്‍.സിയില്‍ വെച്ചും നിലമ്പൂര്‍ ബി.ആര്‍.സിയില്‍ വെച്ചും അധ്യാപകര്‍ക്ക് പോക്സോ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നിലമ്പൂരില്‍ നടന്ന പരിപാടി നിലമ്പൂര്‍ ഉപജില്ലാ പ്രിന്‍സിപ്പല്‍ കോഡിനേറ്റര്‍ സി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗം അഡ്വ. പി.എം നസീര്‍ പോക്സോ നിയമം സംബന്ധിച്ച അധ്യാപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. നിലമ്പൂര്‍ ബി.ആര്‍.സിയില്‍ നടന്ന ക്ലാസില്‍ നിലമ്പൂര്‍ ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയിനര്‍ എം.പി ഷീജ സ്വാഗതവും ഷീജ ജോസഫ് നന്ദിയും പറഞ്ഞു.

മലപ്പുറം ബി.ആര്‍.സിയില്‍ നടന്ന പരിപാടി മലപ്പുറം ഉപജില്ലാ പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ വി.പി ഷാജു ഉദ്ഘാടനം ചെയ്തു. ബി.ആര്‍.സി ട്രെയ്നര്‍ പി.പി രാജന്‍ സ്വാഗതം പറഞ്ഞു. മലപ്പുറം ബി.പി.സി പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. റഷീദ് മുല്ലപ്പള്ളി, സുമതി, ഷബീബ്, രശ്മി, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വപ്ന പി. പരമേശരത്ത് എന്നവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top