താനൂര്‍ ബോട്ട് ദുരന്തം; രണ്ട് കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ പ്രവര്‍ത്തി ഉദ്ഘാടനം നടന്നു

താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞ പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ രണ്ട് കുടുംബങ്ങള്‍ക്ക് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ പ്രവര്‍ത്തി ഉദ്ഘാടനം സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.  പി.കെ.അബദുറബ്ബ് അധ്യക്ഷനായി.

ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ:പി. എം. എ സലാം, എം.എല്‍.എ കെ. പി. എ മജീദ്, ബ്രീസ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ റഷീദലി ബാബു പുളിക്കല്‍, സയ്യിദ് പി.എസ് എച്ച് തങ്ങള്‍, അഡ്വ. p p ആരിഫ്, ഷെമീര്‍, സി.എച്ച് മഹ്‌മൂദ് ഹാജി, കെ.കുഞ്ഞിമരക്കാര്‍, ഉമ്മര്‍ ഒട്ടുമ്മല്‍ സി.ടി.നാസര്‍.വി.പി.കോയ ഹാജി, എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top