തരൂരിന്‌ സുനന്ദയുടെ ഘാതകനെ അറിയാം: സുബ്രഹ്മണ്യന്‍ സ്വാമി

sunanda 1ദില്ലി സുന്ദപുഷ്‌ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ സുന്ദയുടെ ഭര്‍ത്താവ്‌ ശശി തരുരും ബിജെപി നേതാവായ സുബ്രഹമണ്യന്‍ സ്വാമിയുമായുള്ള തര്‍ക്കം രൂക്ഷമാകുന്നു.
സുന്ദയുടെ കൊലപാതകമന്വേഷിക്കുന്ന ദില്ലി പോലീസ്‌ തരുരിനെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണെമെന്ന്‌ സുബ്രഹ്മണ്യസാമി ആവശ്യപ്പെട്ടു തരൂരിന്‌ സുനന്ദയുടെ ഘാതകനെ അറിയാമെന്നും സുബ്രഹ്മണ്യന്‍ സാമി നേരത്തെ ദില്ലി വിമാനത്താവളത്തില്‍ വെച്ച്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി സുബ്രഹ്മണ്യന്‍ സാമിക്ക്‌ കൊലപാതകിയെ കുറിച്ച്‌ അറിയാമെങ്കില്‍ പോലീസിന്‌ വിവരം നല്‍കാന്‍ തരൂര്‍ ആവിശ്യപ്പെട്ടിരുന്നു.
ഇതിന്‌ പിന്നാലെയാണ തരുരിന്‌ നേരെ നിരവധി ചോദ്യങ്ങളുമായി സ്വാമി ചാനലില്‍ പ്രത്യക്ഷപ്പെട്ടത്‌.

ഐപിഎല്‍ വിഷയമടക്കം നിരവധി കാര്യങ്ങള്‍ തരൂരിന്‌ ഈ വിഷയത്തില്‍ മൂടിവെക്കാനൂണ്ടെന്ന്‌ സ്വാമി ആരോപിച്ചു. താന്‍ ആദ്യം തന്നെ ഇത്‌ കൊലപാതകമാണെന്ന്‌ വ്യക്തമാക്കിയതായിരുന്നെന്നും തരൂര്‍ കള്ളം പറയുകയായിരുന്നെന്നും തരൂരിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണമന്നും വ്യക്തമാക്കി.
കൂടാതെ കൊലപാതകം നടന്നപ്പോള്‍ തന്നെ തരൂര്‍ സ്വാഭാവികമരണമാണന്ന്‌ വരുത്തിത്തിര്‍ക്കാനാണ്‌ ശ്രമിച്ചതെന്നും സുനന്ദ ജീവിച്ചിരുന്നെങ്ങില്‍ ഐപില്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമായിരുന്നെന്നും സുബ്രഹ്മണ്യന്‍ സാമി പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ തന്നെ തരൂരിനെ ചോദ്യം ചെയ്യുമെന്നാണ്‌ ദില്ലി പോലീസില്‍ നിന്ന്‌ ലഭിക്കുന്ന സൂചന

Share news
error: Content is protected !!
Scroll to Top