താനൂരില്‍ മത്സ്യബന്ധന ബോട്ട്‌ മറിഞ്ഞു;തൊഴിലാളികള്‍ രക്ഷപ്പെട്ടു

downloadതാനൂര്‍: മത്സ്യബന്ധനത്തിന്‌ പോയ ബോട്ട്‌ മറിഞ്ഞു തൊഴിലാളികള്‍ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഒസ്സാന്‍ കടപ്പുറം സ്വദേശി മൂസാന്റെ പുരക്കല്‍ കോയയുടെ ഉമസ്ഥതയിലുള്ള ബോട്ടാണ്‌ മറിഞ്ഞത്‌. ഒസ്സാന്‍ കടപ്പുറത്തിന്‌ സമീപം ഹാര്‍ബര്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശത്തുനിന്നും ഏതാനും മൈല്‍ അകലെയാണ്‌ അപകടം നടന്നത്‌.

കടലില്‍ വീണ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന അല്‍ബദര്‍ ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികള്‍ക്ക്‌ പ്രാഥമിക ചികിതസ നല്‍കി വിട്ടയച്ചു. ബോട്ടിന്‌ കേടുപാട്‌ സംഭവിക്കുകയും വലയും മീനും നഷ്ടമാവുകയും ചെയ്യ്‌തിട്ടുമുണ്ട്‌.

Share news
error: Content is protected !!
Scroll to Top