ബാര്‍ ലൈസന്‍സ്‌ എന്‍ഒസി മുക്കത്തെ പഞ്ചായത്ത്‌ അംഗങ്ങളെ കോണ്‌ഗ്രസ്സ്‌ സസ്‌പെന്റ്‌ ചെയ്‌തു

കോഴിക്കോട്‌ :കോഴിക്കോട്‌ ജില്ലയിലെ മുക്കത്ത്‌ ബാര്‍ ലൈസന്‍സിന്‌ എന്‍ഓസി നല്‍കുന്ന വിഷയത്തില്‍ അനുകൂല നിലപാടെടുത്ത കോണ്‍ഗ്രസ്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്കനടപടി..പാര്‍ട്ടിയുടെ നയത്തിന്‌ വിരുദ്ധമായി മുക്കം പഞ്ചായത്തില്‍ ബാര്‍ ലൈസന്‍സിന്‌ എന്‍.ഒ.സി. നല്‍കുന്നതിന്‌ അനുകൂലിച്ച കോണ്‍ഗ്രസ്‌ പഞ്ചായത്ത്‌ മെമ്പര്‍മാരായ�സജീഷ്‌ മുത്തേരി, സിന്ധു രവി, റനീഷ്‌ തട്ടാലത്ത്‌ എന്നിവരെ കോഴിക്കോട്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ സസ്‌പെന്റ്‌ ചെയ്‌തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്‌ണനെ നിയോഗിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top