Section

malabari-logo-mobile

താലിബാന്റെ അന്ത്യശാസനം; 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് അമേരിക്ക

HIGHLIGHTS : Taliban's ultimatum; The United States says it will make a decision within 24 hours

താലിബാന്റെ അന്ത്യശാസനത്തില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഓഗസ്റ്റ് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്റെ അന്ത്യശാസനം. എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നു.

അമേരിക്കന്‍ സേനാംഗങ്ങള്‍ അഫഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു.

sameeksha-malabarinews

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് പിന്നാലെ നിരവധി പേരാണ് രാജ്യം വിടാന്‍ തയാറെടുത്തത്. തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ സംഘര്‍ഷങ്ങളുണ്ടായി. എട്ട് പേരാണ് സംഘര്‍ഷങ്ങള്‍ക്കിടെ മരിച്ചത്. ഒരാള്‍ രക്ഷപ്പെടാനായി വിമാനച്ചിറകില്‍ കയറി വിമാനത്തില്‍ നിന്ന് വീണ് മരിക്കുന്ന ഹൃദയം നുറുങ്ങുന്ന കാഴ്ചയും ലോകം കണ്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!