കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇരുവരും. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു.
ഇ ബുള്‍ജറ്റ് സഹോരങ്ങളായ വ്‌ളോഗര്‍മാരെ കഴിഞ്ഞദിവമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ വാഹനം മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു.




