അഞ്ച് വനിത ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി

ദില്ലി: അഞ്ച് വനിത ഓഫീസര്‍മാര്‍ക്ക് കേണല്‍പദവി നല്‍കി സൈന്യം. സൈന്യത്തില്‍ 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കാണ് ് കേണ്‍ പദവി നല്‍കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകിരിച്ചു.

കോര്‍ ഓഫ് സിഗ്നല്‍സില്‍ നിന്നുള്ള ലെഫ്റ്റനെറ്റ് കേണല്‍ സംഗീത, ഇഎംഇ കോറില്‍ നിന്നുള്ള ലെഫ്‌റ്റെനന്റ് കേണല്‍ സോമിയ ആനന്ദ്, ലെഫ്റ്റന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ റിനു ഖന്ന, ലെഫ്റ്റനെന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവര്‍ക്കാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് കോര്‍ ഓഫ് സിഗ്നല്‍സ്, കോര്‍ ഓഫ് ഇലക്ട്രോണിക് ആന്റ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്‌സ്(ഇഎംഇ), കോര്‍ ഓഫ് എഞ്ചിനിയേഴ്‌സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ പദവി നല്‍കുന്നത്.

Share news
error: Content is protected !!
Scroll to Top