Section

malabari-logo-mobile

തായ് വാനീസ് കോടീശ്വരന്റെ 18 കാരന്‍ മകന്‍ സ്വവര്‍ഗ്ഗ വിവാഹത്തിനു തൊട്ടുപിന്നാലെ മരിച്ച നിലയില്‍

HIGHLIGHTS : Taiwanese billionaire's 18-year-old son found dead shortly after same-sex wedding

ദശലക്ഷക്കണക്കിന് ഡോളര്‍ പാരമ്പര്യമായി ലഭിച്ചതിന് തൊട്ട് പിന്നാലെ തായ്‌വാനീസ് കോടീശ്വരന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. അതും അയാളുടെ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം. മരിക്കുന്നതിനു മുന്‍പ് കുടുംബസ്വത്തായ 135 കോടിയോളം രൂപ പിതാവ് ലായ്ക്ക് എഴുതി നല്‍കിയിരുന്നു. പിന്നാലെ സിയയും ലായ്യും രജിസ്റ്റര്‍ വിവാഹം നടത്തി. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 18 കാരനായ ലായ്യെ കെട്ടിടത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഇരുവരും വിവാഹിതരായത്.

10 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ലായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഹ്‌സിയയും ഈ സമയം ഇതേ കെട്ടിടത്തിലുണ്ടായിരുന്നു. 26 കാരനായ ഹ്‌സിയയുമായുള്ള വിവാഹമാണ് മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ലായ് രജിസ്റ്റര്‍ ചെയ്തതെന്നതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഹ്‌സിയയും പിതാവും ലായ്യുടെയും പിതാവിന്റെയും എസ്റ്റേറ്റുകള്‍ നോക്കിനടത്താന്‍ സഹായിച്ചിരുന്നവരാണ്. ഇരുവരും വര്‍ഷങ്ങളായി ലായുടെ പിതാവിന് വേണ്ടി ജോലി ചെയ്തുവരികയായിരുന്നു.

sameeksha-malabarinews

കഴിഞ്ഞ മെയ് 19 ന് ലായുടെ അമ്മ ചെന്‍, അവരുടെ അഭിഭാഷകനൊപ്പം നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് ലായുടെ മരണം പുറം ലോകമറിഞ്ഞത്. അപ്പോഴേക്കും ലായ് മരിച്ച് 15 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. എപ്രില്‍ മരിച്ച പിതാവിന്റെ സ്വത്തിന്റെ വലിയൊരു ഭാഗം തന്റെ മകന്റെ കൈവശമാണെന്നും ഇതിനാല്‍ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പത്രസമ്മേളനത്തിനിടെ ആരോപിച്ചു. പണത്തിന് വേണ്ടി മകനെ ആരോ കൊലപ്പെടുത്തിയതാണെന്നും അത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും ഇവര്‍ ആരോപിച്ചു. തന്റെ മകന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയല്ലെന്നും മരിക്കുന്നതിന് മുമ്പ് അവന്‍ രണ്ട് തവണ മാത്രമാണ് ഹ്‌സിയയെ കണ്ടിട്ടുള്ളതെന്നും അതില്‍ തന്നെ പിതാവിന്റെ മരണാനന്തര ചടങ്ങിനാണ് മകന്‍ ആദ്യമായി ഹ്‌സിയയെ കണ്ടെതെന്നും അവര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലായുടെ മൃതദേഹത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതിന്റെ പാടുകളൊന്നുമുണ്ടായിരുന്നില്ല. ആന്തരീകാവയവങ്ങള്‍ക്കോ വയറിനോ തലയ്‌ക്കോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കോ ആന്തരീക രക്തസ്രാവമോ ഉണ്ടായിരുന്നില്ല. എന്നാല്‍ മരണത്തിന് മുമ്പ് ലായുടെ ശരീരത്തില്‍ വിഷം ചെന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ലായിയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് മെഡിക്കല്‍ വിദഗ്ധന്‍ കാവോ ടാ-ചെങ് മാധ്യമങ്ങളോട് പറഞ്ഞു. തായ്‌വാനില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി സാധുതയുള്ള ഒന്നാണ്. തായ്വാനിലെ സിവില്‍ കോഡിന് കീഴില്‍, സ്വവര്‍ഗ വിവാഹത്തിലെ പങ്കാളികള്‍ക്ക്, അനന്തരാവകാശം ഉള്‍പ്പെടെ, മറ്റ് വിവാഹങ്ങള്‍ക്ക് സമാനമായ എല്ലാ നിയമപരമായ അവകാശങ്ങളുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!