ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര; സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

മുംബൈ : സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കെയതിരായ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ നാല് ട്വന്റി 20 മത്സരങ്ങളാണുള്ളത്. ഓസ്ട്രലിയന്‍ പര്യടനത്തില്‍ നാല് ടെസ്റ്റ് മത്സരങ്ങളും (ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി).

സൗത്ത് ആഫ്രക്കക്കെതിരായ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ 15 പേരാണുള്ളത്. ടീം: സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍ , യാഷ് ദയാല്‍.

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീം: രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top