
മോഹന്‍ ചാലിയം
ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു കാവില്‍ കൊടിയേറി.
ഇന്ന് രാവിലെ ഏഴു മണിയോടെ പനയ മഠം തറവാട്ടു കാരണവര്‍ പ്രഭാകരന്‍ നായരുടെ നേതൃത്ത്വത്തില്‍ മറ്റ് അവകാശികളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.
പനയമഠം തറവാട്ടുകാരായ രാജീവ്, രവീന്ദ്രന്‍, മനോജ്, സുരന്‍, അമ്പാളി മോഹനകൃഷ്ണന്‍, പുളിക്കല്‍ ശിവന്‍ , പുതുക്കുളങ്ങര രാജന്‍ തുടങ്ങിയവര്‍ കൊടിയേറ്റ ചടങ്ങുകള്‍ക്ക് നേതൃത്ത്വം നല്‍കി.
കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു.
നവംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ വാവുത്സവം.
ഉത്സവത്തിനു മുന്നോടിയായുള്ള കുന്നത്ത് തറവാട്ടിലെ കൊടിയേറ്റം തിങ്കളാഴ്ച നടക്കും.
അന്നു ഉച്ചയ്ക്ക് മണ്ണൂര്‍ ശിവക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്ത്വത്തില്‍ പേടിയാട്ടുകാവില്‍ അഞ്ചാം പുണ്യാഹം നടക്കും.
30ന് ബുധനാഴ്ച വൈകിട്ടു മൂന്നിനാണ് വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാട്.
മണ്ണൂര്‍ കാരകളിപ്പറമ്പിലെ കോട്ടയില്‍ നിന്നാരംഭിക്കുന്ന ജാതവന്‍ പുറപ്പാടിന് കുടില്‍ പുരക്കല്‍ തറവാട്ടിലെ മൂത്ത പെരുവണ്ണാന്റെ നേതൃത്ത്വത്തില്‍ ഒരുക്കങ്ങളാരംഭിച്ചു.
നാടൊട്ടുക്കും ഉത്സവം അറിയിച്ചു കൊണ്ടുള്ള ഊരുചുറ്റലിന് ശേഷം നവംബര്‍ ഒന്നിന്ന് രാവിലെ വാക്കടവില്‍ എത്തുന്ന ജാതവന്‍, അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഇരുവരും ഒന്നിച്ചു തിരിച്ചെഴുന്നള്ളുന്നതാണ് വാവുത്സവം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



