കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം

മലപ്പുറം: കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ സെല്ലിലെ 0483- 2733251, 2733252, 2733253 നമ്പറുകളില്‍ വിവരമറിയിക്കണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമെ തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാവു. സ്രവ പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനാഫലം നെഗറ്റീവാകുന്നത് വരെ മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ ലംഘനം കണ്ടെത്തുന്നതിന് വാര്‍ഡുതല ജാഗ്രത സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളും ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

മഴക്കാല രോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. ജില്ലയിലെ പ്രത്യേക സാഹചര്യത്തില്‍ ആരാധനാലയങ്ങളിലെ സന്ദര്‍ശനങ്ങള്‍, ബന്ധുവീടുകളിലെ സന്ദര്‍ശനം എന്നിവ പരമാവധി ഒഴിവാക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles