Section

malabari-logo-mobile

മലപ്പുറം അതീവ ജാഗ്രതയിലേക്ക് : വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍;

HIGHLIGHTS : മലപ്പുറം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മലപ്പുറം ജില്ല അതീവ ജാഗ്രതയിലേക്ക്. കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നിരീക്ഷണം ശക്...

മലപ്പുറം കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മലപ്പുറം ജില്ല അതീവ ജാഗ്രതയിലേക്ക്. കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നിരീക്ഷണം ശക്തമാക്കാനും തീരുമാനം. കോവിഡ് രോഗബാധയെ കുറിച്ചും, ചികിത്സയെ കുറിച്ചുമല്ലാം വ്യാജപ്രചരണം നടത്തുന്നവര്‍ക്കതിരെയും നടപടി സ്വീകരിക്കും

 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള മുഴുവനാളുകളെയും കണ്ടെത്തും. ഇതില്‍ രോഗലക്ഷണമുള്ളവരെ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ലഭ്യമാക്കും. സമ്പര്‍ക്ക പട്ടികയിലെ രോഗ ലക്ഷണമില്ലാത്ത ആളുകള്‍ 28 ദിവസം റൂം ക്വാറന്റീനില്‍ കഴിയണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും പെട്രോള്‍ പമ്പുകള്‍ രാവിലെ രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെയും മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പാര്‍സല്‍ മാത്രം അനുവദിക്കും.

sameeksha-malabarinews

അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമേ കണ്ടെയ്ന്‍മെന്റ് സോണില്‍ തുറന്നു പ്രവര്‍ത്തിക്കാവൂ. ഈ സ്ഥാപനങ്ങളില്‍ അത്യാവശ്യത്തിനുള്ള ജീവനക്കാര്‍ മാത്രം ജോലിക്ക് ഹാജരായാല്‍ മതി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാവു. അടുത്ത വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണം. സന്ദര്‍ശനം അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിച്ച് മാത്രമെ പോകാവു. അയല്‍ വീടുകളിലെ കുട്ടികളെ എടുക്കുകയോ താലോലിക്കുകയോ ചെയ്യരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരോടും അടുത്തിടപഴകരുത്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങളുമായി ഗുഡ്സ് വാഹനങ്ങള്‍ ഓടുന്നതിന് തടസമില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് മൈക്കിലൂടെ അനൗന്‍സ്‌മെന്റ് നടത്തും.

കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഗര്‍ഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്.

വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

കോവിഡ് രോഗബാധ, ചികിത്സ എന്നിവ സംബന്ധിച്ച് സോഷ്യല്‍മീഡിയകളിലുള്‍പ്പടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് താലൂക്ക് തലത്തില്‍ സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!