എണ്ണം കുറയ്ക്കും; സത്യപ്രതിജ്ഞാ ചടങ്ങിന് വേദി സ്‌സ്റ്റേഡിയം തന്നെ

തിരുവന്നതപുരം: വ്യാഴാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ എല്‍ഡിഎഫില്‍ ധാരണ. എത്രപേരെന്ന അന്തിമ തീരുമാനം ഇന്നുണ്ടാകും. കാലാവസ്ഥ കൂടുതല്‍ പ്രതികൂലമായാല്‍ മാത്രം ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയാല്‍ മതിയെന്നും തീരുമാനമായി.

തിരുവന്നതപുരത്തു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരെ പ്രഖ്യാപിച്ചിരിക്കെ, 750 പേരെ പങ്കെടുപ്പിച്ചു ചടങ്ങ് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഓണ്‍ലൈനായി സത്യപ്രതിജ്ഞ നടത്തി മാതൃക കാട്ടണമെന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. 40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പ്രധാന പന്തലും 26,000 ചതുരശ്രയടി വീതിയുള്ള രണ്ടു പന്തലുമാണു സ്റ്റേഡിയത്തില്‍ ഉയരുന്നത്. സാമൂഹിക അകലം പാലിച്ചു കസേരകള്‍ സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് ചടങ്ങിലേക്ക് പ്രവേശനമില്ല.

Share news
error: Content is protected !!
Scroll to Top