സ്ഥാനാർഥികൾക്കു വഴികാട്ടിയായി സുവിധ ആപ്പ്

തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സ്ഥാനാര്‍ഥികള്‍ക്കു സഹായവുമായി തെരഞ്ഞെടുപ്പു കമ്മിഷന്റെ ‘സുവിധ ആപ്പ്’. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനും വിവിധ അനുമതികള്‍ നേടുന്നതിനും സ്ഥാനാര്‍ഥികളെ സഹായിക്കുന്നതിനായി തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് സുവിധ.ആപ്പ് ഉപയോഗിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ അക്കൗണ്ട് സൃഷ്ടിച്ചു ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഒരിക്കല്‍ ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ നാമനിര്‍ദേശപത്രികയുടെയും അനുമതിയുടെയും നിലവിലെ അവസ്ഥ അറിയാന്‍ സാധിക്കും.പ്രചാരണത്തിനുവേണ്ട അനുമതികളുടെ പട്ടിക, അനുമതിക്കു വേണ്ട ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, അവ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യല്‍ എന്നിവയ്ക്ക് സുവിധ ആപ്പ് വഴി സാധിക്കും. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാനും സുവിധ ആപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കും. പ്ലേസ്റ്റോറില്‍ നിന്നും ഐ.ഒ.എസില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ലിങ്കുകള്‍: പ്ലേസ്റ്റോര്‍ : https://play.google.com/store/apps/details

ഐ.ഒ.എസ് : https://apps.apple.com/app/suvidha-candidate/id6449588487

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top