Section

malabari-logo-mobile

ഭിന്നശേഷി വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈമാറി

HIGHLIGHTS : Identity cards made by differently abled students were handed over

ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്കായി പൊന്‍മള ബി.ആര്‍.സിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. റീഹാബിലിറ്റേഷന്‍ കേന്ദ്രത്തിലെ മുപ്പത്തിരണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആയിരത്തോളം കാര്‍ഡുകളാണ് നിര്‍മ്മിച്ച് കൈമാറിയത്.

പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് കാര്‍ഡുകളുടെ നിര്‍മാണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്‌ക്വാഡുകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!