Section

malabari-logo-mobile

വെറ്റിനറി സര്‍വകലാശാലയിലെ പുതിയ വിസി ഡോ. പി സി ശശീന്ദ്രന്‍ രാജിവെച്ചു

HIGHLIGHTS : New VC of Veterinary University Dr. PC Saseendran resigned

വയനാട്: വെറ്റിനറി സര്‍വകലാശാല പുതിയ വൈസ് ചാന്‍സലര്‍ രാജി നല്‍കി. ഡോ. പി സി ശശീന്ദ്രനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നല്‍കിയത്. വെറ്റിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാര്‍ച്ച് 2 നാണ് ശശീന്ദ്രനെ വെറ്റിനറി സര്‍വകലാശാല വിസിയായി നിയമിച്ചത്.

വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 33 വിദ്യാര്‍ത്ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടായിരുന്നു വിസിയുടെ ഉത്തരവ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!