Section

malabari-logo-mobile

കോതമംഗലത്ത് വീട്ടമ്മ മരിച്ച നിലയില്‍; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, കൊലപാതകമെന്ന് സംശയം

HIGHLIGHTS : Housewife found dead in Kothamangalam; Gold ornaments stolen, murder suspected

കൊച്ചി: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.

കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. മകള്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു.
ഫൊറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

sameeksha-malabarinews

ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് കരുതുന്നത്. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന നാല് വളകളും സ്വര്‍ണമാലയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കള്‍ പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!