വയനാട് ചുള്ളിയോട് ചന്തയില്‍ തീപ്പിടുത്തം; ഒരാള്‍ വെന്തുമരിച്ചു

കല്‍പറ്റ: ചുള്ളിയോട്ടില്‍ ഹരിത കര്‍മ്മസേന ശേഖരിച്ചു വെച്ച മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരണപ്പെട്ടത് അപകടം നടന്ന സ്ഥലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന ചന്തക്കുന്ന് കോളനി സ്വദേശിയും ചുള്ളിയോട് പരിസരപ്രദേശങ്ങളില്‍ പണി എടുക്കുന്ന ഭാസ്‌ക്കരന്‍ എന്ന ആളാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. നെന്മേനി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേന ചുള്ളിയോട് ചന്തക്കുന്നില്‍ ശേഖരിച്ച അജൈവമാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിലേക്കും തീ പടര്‍ന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 2 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീഅണച്ചത്. ഇതിനാല്‍ അപകടത്തിന്റെ വ്യാപ്തി വലിയ രീതിയില്‍ കുറഞ്ഞു. അമ്പലവയല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top