പരപ്പനങ്ങാടി: കത്തിക്കുത്ത് കേസില്‍ പ്രതികള്‍ അറസ്റ്റിലായി. കുറ്റിക്കാട് വീട് അനീസ്(30), വള്ളിക്കന്റെ പുരക്കല്‍ നൗഷര്‍ബാന്‍(31) എന്നിവരാണ് അറസ്റ്റിലായത്.
ചാപ്പപ്പടി ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വച്ച് ആലുങ്ങല്‍ ബീച്ച് ബാപ്പലിന്റെ പുരക്കല്‍ കുഞ്ഞിമരക്കാറിന്റെ മകനായ ഫൈസല്‍ എന്നയാളെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു. മത്സ്യ വില്‍പന സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഫൈസലിന് കുത്തേറ്റത്.
അനീസും സഹോദരന്‍മാരും ചേര്‍ന്ന് ഫൈസലിനെ പുറകില്‍ നിന്ന് കത്തിക്ക് കുത്തുകയും കല്ലുകൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നെന്നും പ്രതികളെ രക്ഷപെടാന്‍ സഹായിച്ച കാര്യത്തിനാണ് നൗഷര്‍ബാനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. നിലവില്‍ 10 വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കേസാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
പരപ്പനങ്ങാടി CI ഹണി കെ.ദാസ് . SI മാരായ നവീന്‍ ഷാജ്, സുരേഷ് കുമാര്‍, ജിനേഷ്, ആല്‍ബിന്‍ . അഭിമന്യു .വിപിന്‍ സബറുദ്ദീന്‍, മുജീബ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.



