HIGHLIGHTS : Suspect of broad daylight robbery arrested
കുന്നുംപുറത്ത് ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. തിരൂര്‍ പറവണ്ണ യാരൂക്കാന്റെ പുരക്കല്‍ ആഷിഖ് (43) ആണ് പിടിയിലായത്.
കുന്നുംപുറം കുന്നുമ്മല്‍ ഗോള്‍ഡ് പാലസില്‍ ശനിയാഴ്ചയാണ് മോഷണം നടന്നത്. ഉച്ചയ്ക്ക് 2 ന് ജ്വല്ലറിയില്‍ എത്തിയ ഇയാള്‍ വള ആവശ്യപ്പെട്ടു. വിവിധ മോഡലുകള്‍ കാണിച്ചു കൊടുത്തു. ഇതിനിടയില്‍ ഒരു വള കൈക്കലാക്കിയ ശേഷം മറ്റൊരു വള കാണിച്ചു അതിന്റെ ബില്ല് അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ വണ്ടിയില്‍ നിന്ന് ചാവി എടുത്തു വരാമെന്ന് പറഞ്ഞു മുങ്ങുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വള മോഷണം പോയത് അറിയുന്നത്.

ഇയാളെ താനൂര്‍ ഡി വൈ എസ് പി പി വി ബെന്നിയുടെ നേതൃത്വത്തില്‍ ഡാന്‍സഫ് സംഘം വെട്ടത്ത് വെച്ച് പിടികൂടുകയായിരുന്നു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു