Section

malabari-logo-mobile

മൂന്നിയൂര്‍-ജലനിധി ഓഫീസ് തുറന്ന് നല്‍കി; ജല വിതരണം ഫിബ്രവരി ആദ്യവാരം തുടങ്ങും

HIGHLIGHTS : Munniyur-Jalanidi office opened; Water supply will start in the first week of February

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമ പ ഞ്ചായത്ത് ചേളാരിയിലെ ജലനിധി ഓഫീസ് തുറന്ന് നല്‍കി. ജല വിതരണം ഫിബ്രവരി ആദ്യവാരം തുടങ്ങും. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തി ല്‍ ജലനിധി പദ്ധതി പ്രകാരം 5480 കുടുബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കുടിവെള്ളം ലഭ്യമാവുന്നത്. പ ഞ്ചായത്തിലെ 5600- ലധികം വരു ന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ള മെത്തിക്കുന്നതിന് 29.67 കോടി യോളം രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തത്. 2018 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്.ലോക ബങ്കിന്റെ സഹായത്തൊടെ ആരംഭിച്ച ഈ പദ്ധതിയില്‍ പതിനഞ്ച് ശതമാനം ഗ്രാമപഞ്ചായത്തും പത്ത് ശതമാനം ഗുണഭോക്തൃ വിഹിത വുമാണ്.കുണ്ടം കടവില്‍ നിര്‍മ്മിച്ച കിണറില്‍ നിന്ന് ജലം പമ്പ് ചെയ്യും. ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിച്ചിരി ക്കുന്നത് പാറാക്കാവിലും, ചേളാ രിയിലെയും മണ്ണട്ടാം പാറയിലുമുള്ള ടാങ്കുകളില്‍ സംഭരിച്ച് ജലം വിതരണം ചെയ്യും. പദ്ധതിയുടെ ഔപചാരിക ഉല്‍ഘാടനം ഫെബ്രുവരി അവസാനം വിപുലമായ പരിപാടികളോടെ നടത്തും.

ജലവിതരണ സമയക്രമം. തിങ്കള്‍, ബുധന്‍ വെള്ളി രാവിലെ 7 മുതല്‍ 11 വരെ വാര്‍ഡ് 10, 11 (പാറക്കടവ് ഭാഗം) 12,14,9, 16 (ചാലില്‍ സ്‌ക്കൂള്‍, പുളിശ്ശേരി പ്രതീക്ഷ റോഡ്). രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ വാര്‍ഡ്13, 15, 11 ( തെക്കേപാടം) വാര്‍ഡ് 3,22 (ചേളാരി – പരപ്പനങ്ങാടി PWD റോഡ്) ചൊവ്വ, വ്യാഴം, ശനി രാവിലെ 7 മുതല്‍ 11 വരെ വാര്‍ഡ് 17,18, 19 (കൂഫ വെളിമുക്ക് റോഡ് ഒഴികെ) വാര്‍ഡ് -7 തലപ്പാറ മുതല്‍ വെളിമുക്ക് വരെ, വാര്‍ഡ് 8 (മുട്ടിച്ചിറപള്ളി ,എം എച്ച് നഗര്‍, മണ്ണട്ടാം പാറ റോഡ്), വാര്‍ഡ്16 (മുട്ടിച്ചിറ പള്ളി-കളിയാട്ടമുക്ക് പി ഡ്യു ഡി റോഡ് ) വാര്‍ഡ് – 22 (ചേളാരി – പരപ്പനങ്ങാ ടി PWD റോഡ് ഒഴികെ) വാര്‍ഡ് 20, 21( പാപ്പനൂര്‍ അമ്പലം വരെ) വാര്‍ഡ് 7 (വെളിമുക്ക് കൂഫ റോഡ് – പഴയ പഞ്ചായത്ത് പിന്‍ഭാഗം) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ വാര്‍ഡ് 1(ചെട്ടിതൊടി സ്‌ക്കൂള്‍ വരെ)വാര്‍ഡ് -23 (പാപ്പനൂര്‍ -ആലുങ്ങല്‍ തയ്യിലക്കടവ് റോഡ് വരെ)വാര്‍ഡ് 21 (ആലുങ്ങല്‍ -പാപ്പനൂര്‍ – മണ്ണട്ടാം പാറ)വാര്‍ഡ് – മുട്ടിച്ചിറ പള്ളി ,മുട്ടിച്ചിറ ജംഗ്ഷന്‍ ( തലപ്പാറ ) വാര്‍ഡ് 16,9 ( മുട്ടിച്ചിറ ആലിന്‍ ചുവട്) വാര്‍ഡ് – 2,1 ചെട്ടിതൊടി സ്‌കൂള്‍ വരെ) വെള്ളക്കരം സ്ലാബ് അടിസ്ഥാനത്തില്‍ റീഡിംഗിന് വിധേയമായിട്ടായിരിക്കും. ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ പിന്നീട് നടത്തും.

sameeksha-malabarinews

ജലനിധിയുടെ തുടര്‍പ്രര്‍ത്തനങ്ങള്‍ക്കായി ചേളാരി വാട്ടര്‍ ടാങ്കിന് സമീപം നിര്‍മ്മിച്ച ഓഫീസ് (എസ് എല്‍ ഇ സി) വള്ളിക്കുന്ന് നിയോജക മണ്ഡലം എം എല്‍ എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം സുഹറാബി അദ്ധ്യക്ഷത വഹിച്ചു. എസ് എ ല്‍ ഇ സി ചെയര്‍മാന്‍ ഹൈദര്‍ കെ മൂന്നിയൂര്‍, സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആല്‍ച്ചാട്ടില്‍, എം.എ അസീസ് ,കെ പി ബാബു, കെ മൊയ്തീന്‍ കുട്ടി, ജാസ്മിന്‍ മുനീര്‍, പി പി മുനീര്‍ മാസ്റ്റര്‍, കുട്ടശ്ശേരി ശെരീഫ, പി അബ്ദുള്‍ വാഹിദ്, എ രമണി, സിപി സുബൈദ, എന്‍ എം റഫീഖ് ,എന്‍ എം അന്‍വര്‍ സാദത്ത്, പി പി അബ്ദുള്‍ റഷീദ്, രാജന്‍ ചരിച്ചിയില്‍ നൗഷദ് തിരുത്തുമ്മല്‍, എം ഗണേശന്‍, പത്തൂര്‍ റംല എന്നിവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!