കാസര്‍കോട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍കുമാര്‍ വിദ്യാധരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ മാസം രണ്ടാം തിയതി മുതലാണ് അരുണ്‍ ഇവിടെ മുറിയെടുത്തത്. ഇന്ന് രാവിലെയാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷ് കുമാര്‍ എന്ന പേരിലാണ് ഇയാള്‍ ഇവിടെ മുറിയെടുത്ത് താമസം ആരംഭിച്ചത്.
യുവതിയുടെ ആത്മഹത്യയെതുടര്‍ന്ന് അരുണ്‍ ഒളിവില്‍ പോവുകയായിരുന്നു. ആതിരയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു.




