അനധികൃത മദ്യവിൽപ്പനക്കിടെ പ്രതി പിടിയിൽ

താനൂര്‍ :താനൂര്‍ കളരിപ്പടിയില്‍ അനധികൃത മദ്യവില്‍പ്പന പ്രതി പിടിയില്‍. കളരിപ്പടി മെച്ചേരി ഹൗസ് അര്‍ജുനന്‍ (53) ാണ് പിടിയിലായത്. കളരിപ്പടി കാട്ടാടം പടം പാടത്തിനു സമീപം ഷെഡ്ഡില്‍ 14.300ലിറ്റര്‍ മദ്യം ശേഖരിച്ചു വെച്ചു വില്‍പ്പന നടത്തുകയായിരുന്നു.

മദ്യ വില്‍പ്പനക്ക് ഇടയില്‍ താനൂര്‍ ഡി വൈ എസ് പി പ്രമോദ് പി യുടെ നിര്‍ദേശപ്രകാരം താനൂര്‍ ഇന്‍സ്പെക്ടര്‍ ബിജിത്ത് കെ ടി സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് എന്‍ ആര്‍ ബവിത എസ് സി പി ഒ മാരായ രാഗേഷ് ഷിബിന്‍ അനില്‍ ഷിബു സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top