HIGHLIGHTS : Suspect arrested in Ponnani house robbery case, 300 gold pieces stolen
പൊന്നാനി : പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പൊന്നാനിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഏപ്രില്‍ 13നാണ് വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്ന വിവരം പുറത്തറിയുന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവ ദിവസം രാജേഷ് കുടുംബത്തോടൊപ്പം ദുബായിലായിരുന്നു.
വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിന്‍വശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു