ഇലക്ട്രിക് കേബിൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

HIGHLIGHTS : Suspect arrested in electric cable theft case


പൊന്നാനി : 
ആഡംബര കാറിലെത്തി ഇലക്ട്രിക് കേബിൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പൊന്നാനി മുല്ല റോഡിലുള്ള ചുണ്ടന്റെ വീട്ടിൽ മു ഹമ്മദ് ഫാരിസിനെ (20)യാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ചുവന്ന റോഡിലുള്ള ഹസൻ കോയയുടെ ഉട മസ്ഥതയിലുള്ള മിനാർ വാടക സ്റ്റോറിൽനിന്നാണ് ഒരുലക്ഷം വിലവരുന്ന ഇലക്ട്രിക് വയറുകൾ മോഷണംപോയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഫാരിസിൻ്റെ പേരിൽ പൊന്നാനി പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസ് നിലവിലുണ്ട്.

പൊന്നാനി ഇൻസ്പെക്ടർ എസ് അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്നാനി സബ് ഇൻസ്പെക്ടർ ആന്റോ ഫ്രാൻസിസ്, ശ്രീജിത്ത്, ജെറോം, പ്രശാന്ത് കുമാർ, ശ്രീരാജ്, ജിതിൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!