HIGHLIGHTS : Guest worker arrested with heroin

പെരിന്തൽമണ്ണ : ഹെറോയിനുമായി അതിഥി തൊഴിലാളി എക്സൈസിന്റെ പിടിയിൽ. പെരിന്തൽമണ്ണ–പാലക്കാ ട്ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽനിന്ന് 52 ഗ്രാം ഹെറോയിനുമായി അസം സ്വദേശി മുസഹിദുൽ ഇസ്ലാ(28)മിനെയാണ് പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ പി ഹരിദാസ ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഹെറോയിൻ വിൽപ്പനയ്ക്കായി നിൽക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ തോൾസഞ്ചിയിൽനിന്നാണ് ഹൈറോ യിൻ കണ്ടെടുത്തത്. യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച്കരിങ്കല്ലത്താണി, താഴെക്കോട്, പെരിന്തൽമണ്ണ ഭാഗങ്ങളിലാണ് ലഹരിവിൽക്കാറുള്ളതെന്നും ഇതര സം സ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വിൽ പ്പന നടത്താറുണ്ടെന്നും പ്രതി മൊഴി നൽകി.
എക്സൈസ് ഇൻസ്പെക്ടർ പി ഹരിദാസൻ, പ്രിവന്റീവ് ഓഫീ സർ സായ്‌റാം, സിവിൽ എക്സൈസ്ഓഫീസർമാരായ നി ബുൺ, ശരത്, സിന്ധു എന്നിവ രടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെകോട തിയിൽ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


