HIGHLIGHTS : Bail application of former manager who embezzled Rs 50 lakh rejected

കോഴിക്കോട് : ബാലുശേരിയിലെ മൊബൈൽ വിൽപ്പ നശാലയിൽ അരക്കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ മാനേജരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നടുവണ്ണൂർ കിഴക്കെ പുളക്കാപൊയിൽ അശ്വിൻകുമാറിന്റെ (35) ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസി പ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതിയാണ് തള്ളിയത്.
സ്ഥാപന ഉടമ നൽകിയ പരാതിയിൽ ഒക്ടോബർ ആറിനാണ് ബാലുശേരി പൊലീസ് കേസെടുത്തത്. 2021 മുതൽ സ്ഥാപനത്തിൽ മാനേജരായിരുന്ന പ്രതി പലഘട്ടങ്ങളിലായി 49,86,889 രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഒരുമാസത്തിലേറെയായി പ്രതി ഒളിവിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


