എംഡിഎംഎയുമായി കായികാധ്യാപകൻ അറസ്റ്റിൽ

HIGHLIGHTS : Physical education teacher arrested with MDMA


പെരിന്തൽമണ്ണ  : 
വിൽപ്പനയ്ക്കായെത്തിച്ച 416 ഗ്രാം എംഡി എംഎയുമായി കായികാധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടൻ മുജീബ് റഹ്മാനെ (32) ആണ് പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പുത്തനങ്ങാടി എംഇഎസ് ആശുപത്രിക്ക് സമീപത്തെ ലോഡ്ൽജ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.

ഡൽഹി, ബംഗളുരു എന്നിവിടങ്ങളിൽനിന്ന് എംഡിഎംഎ, മെത്താഫിറ്റമിൻ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകൾ വൻ തോതിൽ കടത്തിക്കൊണ്ടുവരുന്ന ലഹരിക്കടത്തുസംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായി കണ്ടെത്തി.

ജില്ലയിലെ ലഹരിക്കടത്തുസംഘത്തിലെ മുഖ്യകണ്ണിയും ഇട നിലക്കാരനുമാണ് മുജീബ് റഹ്മാൻ.പ്രതി ജില്ലയിലും പുറത്തുമുള്ള പല സ്കൂളുകളിലും അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്.

പ്രതിയെ കൂടുതൽ ചോദ്യംചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ പ്രേംജിത്ത്, ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവർ പറഞ്ഞു.

നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എൻ ഒ സിബി, പെരിന്തൽമണ്ണ ഡിവൈഎസ്പി എ പ്രേംജിത്ത്, ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഡൻസാഫ് സ്ക്വാഡിലെ എസ്ഐ ഷിജോ സി തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!