ബസ് കത്തിച്ച കേസില്‍ പ്രതി അറസ്റ്റില്‍

മഞ്ചേരി: വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ബസ് കത്തിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മഞ്ചേരി പയ്യനാട് തോട്ടുപൊയില്‍ മാഞ്ചേരി കുരി ക്കള്‍ അബ്ദുല്‍ നാസര്‍ (34)ആണ് അറസ്റ്റിലായത്. രണ്ടു ദിവസങ്ങളിലായി രണ്ട് ബസി ന്റെ ബോഡിയാണ് ഇയാള്‍ കത്തിച്ചത്.

കഴിഞ്ഞ 29ന് ചെറാംകുത്ത് ചുടലക്കുന്നിലെ ഷെഡ്ഡിലെത്തിച്ച തരകന്‍സ് എന്ന ബസിന്റെ ബോഡിയാണ് ആദ്യം കത്തിച്ചത്. ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 30ന് മറ്റൊരു ബസും കത്തിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. തമിഴ്നാട് ധര്‍മപുരി സ്വദേശി ഗോവിന്ദരാസന്‍ (40)ആണ് പരാതി നല്‍കിയത്.

പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ സ്വന്തം പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും കത്തിച്ചിരുന്നു.

എസ്എച്ച്ഒ ഡോ. എം നന്ദഗോപന്‍, ഇന്‍സ്‌പെക്ടര്‍ വി ആര്‍ പ്രതാപ് കുമാര്‍, എസ്‌ഐ കെ ആര്‍ ജസ്റ്റിന്‍, സിപിഒമാരായ ഐ കെ ദിനേഷ്, പി സലീം, വി പി ബി ജു, കെ കെ ജസീര്‍, ആര്‍ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top