ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന, ഭക്ഷണം പിടിച്ചെടുത്തു; സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മലപ്പുറം: ഭക്ഷണവില്‍പ്പന സ്ഥാപനങ്ങളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. മലപ്പുറം നഗരസഭയിലെ വലിയവരമ്പ്, കോട്ടപ്പടി, വലിയങ്ങാടി, പാണക്കാട് തുടങ്ങി വിവിധയിടങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണ വില്‍പ്പന സ്ഥാപനങ്ങളിലുമാണ് ശനിയാഴ്ച്ച പരിശോധന നടത്തിയത്.

നിലവാരം ഇല്ലാത്തതും പഴകിയതുമായ ഇറച്ചി, അച്ചാറുകള്‍ വിവിധയിനം ചിക്കന്‍ വിഭവങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മാലിന്യ സംസ്‌കരണം കൃത്യമായി നടത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. തുടര്‍ നടപടിക്ക് നോട്ടീസ് നല്‍കി. പിഴയും പ്രോസിക്യൂഷനും അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ കെ മധുസുദനന്‍ അറിയിച്ചു.

പരിശോധനയില്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ മധു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ മുനീര്‍, പി പി അനുകൂല്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top