മദ്യക്കുപ്പികളില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധം

തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ ചൊവ്വ മുതല്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കി ബിവറേജസ് കോര്‍പറേഷന്‍. ക്യുആര്‍ കോഡ് പതിപ്പിച്ച മദ്യക്കുപ്പികള്‍ മാത്രം വിതരണത്തിന് എത്തിച്ചാല്‍ മതിയെന്ന് സംസ്ഥാനത്തെ ഡിസ്റ്റിലറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിതരണ കമ്പനികളോടും ഘട്ടംഘട്ടമായി ക്യുആര്‍ കോഡിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദ്യത്തിന്റെ ഗുണനിലവാരവും വിതരണത്തിലെ സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം. കുപ്പികള്‍ക്കു പുറമേ കെയ്‌സുകളിലും ക്യുആര്‍ കോഡ് ഉണ്ടാകും. സ്‌കാന്‍ ചെയ്താല്‍ മദ്യം ഉല്‍പ്പാദിപ്പിച്ച തീയതി, ബാച്ച്, ഡിസ്റ്റിലറി തുടങ്ങിയ വിവരം അറിയാനാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top