പോക്‌സോ കേസില്‍ 47കാരന് 17 വര്‍ഷം കഠിന തടവ്

മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 16,000 രൂപ പിഴയും ശിക്ഷ. മറ്റത്തൂര്‍ ഒതുക്കുങ്ങല്‍ പുളിക്കല്‍ ഹനീഫ (47)യെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.

പോക്‌സോ വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ എന്‍ മനോജ് ഹാജരായി. 11 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കോട്ടക്കല്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഫാതില്‍ റഹ്മാനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top